തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരില്‍ സംസ്ഥാനത്ത് അഴിച്ചു വിട്ട അക്രമങ്ങളില്‍ വ്യാപക അറസ്റ്റ്. ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത് 3345 പേരെന്ന് പോലീസ് വൃത്തങ്ങള്‍. 517 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറസ്റ്റിലായവരില്‍ പണം കെട്ടിവെച്ചും ആള് ജാമ്യത്തിലും പുറത്തിറങ്ങുന്നുണ്ട്.
എന്നാല്‍ ജാമ്യം ലഭിക്കാതെ 122 പേരാണ് റിമാന്റില്‍ കഴിയുന്നത്. പൊതു മുതല്‍ നശിപ്പിച്ച കേസിലാണ് കൂടുതല്‍ പേര് പിടിയിലായിരിക്കുന്നതെന്നു പോലീസ് പറയുന്നു. കൊച്ചി റേഞ്ചിലാണ് ഏറ്റവും കൂടുതല്‍ പേര് അറസ്റ്റിലായത്. വാഹന ഗതാഗതം മുടക്കിയെന്ന വകുപ്പില്‍ നാമജപഘോഷയാത്രകളില്‍ പങ്കെടുത്ത സ്ത്രീകളെയും അറസ്റ്റ് ചെയ്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.
ഈ സാഹചര്യത്തില്‍ അക്രമങ്ങള്‍ നടത്തിയവരെ മാത്രം അറസ്റ്റു ചെയ്താല്‍ മതിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ പൊതുമുതല്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാന്‍ 10,000 രൂപ മുതല്‍ 13 ലക്ഷം രൂപ വരെ കെട്ടി വക്കേണ്ടി വരും.