തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ സമരത്തിന് ഇറങ്ങണമെന്ന അമിത് ഷായുടെ ആവശ്യം തള്ളി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി ഭക്തര്‍ക്കായാണ് നിലകൊള്ളുന്നതെന്നും, സര്‍ക്കാരിനെതിരെയുള്ള സമരത്തില്‍ ഒപ്പമുണ്ടാകില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
കഴിഞ്ഞ ദിവസമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. അമിത് ഷാ ഉദ്ദേശിച്ചത് ബിഡിജെഎസിനെ ആയിരിക്കുമെന്നും എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പമുണ്ട് പക്ഷേ സമരത്തിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശിവഗിരിയില്‍ യതിപൂജ മണ്ഡല മഹായജ്ഞ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപിയും ബിജെപിയും ഒന്നിച്ച് നിന്ന് പോരാടണമെന്ന് അമിത് ഷാ പറഞ്ഞത്. എസ്എന്‍ഡിപിയും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റും ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ഹിന്ദു സമൂഹത്തിന് നല്ലതെന്നും അമിത് ഷാ പറഞ്ഞിരുന്നു.