കോഴിക്കോട്: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആരായാലും അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് എംപി വീരേന്ദ്രകുമാര്‍ എംപി ആവശ്യപ്പെട്ടു.
സ്വാമി സന്ദീപാനന്ദഗിരി തന്റെ അഭിപ്രായം ഏത് വേദിയിലും തുറന്ന് പറയുന്നയാളാണെന്നും അങ്ങനെ തന്റെ അഭിപ്രായം തുറന്നു പറഞ്ഞതിനാണ് അദ്ദേഹം ഇപ്പോള്‍ ആക്രമിക്കപ്പെട്ടിരിക്കുന്നത് എന്നും ഇത് ഒരു ജനാധിപത്യ സംവിധാനത്തിന് ഒട്ടും ചേര്‍ന്ന രീതിയല്ലെന്നും വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.
അക്രമം കൊണ്ടും ആയുധംകൊണ്ടുമല്ല ആശയത്തേയും അഭിപ്രായത്തെയും നേരിടേതെന്നും ആശയംകൊണ്ടും ഉചിതമായ മറുവാദം കൊണ്ടുമാണ് അതിനെ നേരിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇവിടെ നടന്നത് അതല്ലെന്നും ഇത് ഒരിക്കലും നീതികരിക്കാനോ വെച്ചുപൊറുപ്പിക്കാനോ സാധിക്കില്ലെന്നും ഇത്തരം സംഭവങ്ങള്‍ കേരളത്തിന്റെ മതേതര ജീവിതത്തിന് ഏറെ ഭീഷണി ഉയര്‍ത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.