ബംഗളൂരു: പൊതുപരിപാടിക്കിടെ വീണ്ടും വികാരധീനനായി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. മാണ്ഡ്യയില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് സംഭവം. താന്‍ ജീവിക്കുന്നത് തന്നെ ജനങ്ങളെ സേവിക്കാനാണെന്നും അവരാണ് തന്റെ ഏറ്റവും വലിയ സമ്പത്തെന്നും അദ്ദേഹം പറയുന്നു. ”എനിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അധികാരം ദൈവത്തിന്റെ കൃപയാണ്. പിന്നെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയും. അവര്‍ക്ക് മാത്രമേ എന്നില്‍ നിന്നും അധികാരം തിരിച്ചെടുക്കാനുള്ള അധികാരവും ഉള്ളൂ”-ബിജെപിയെ വിമര്‍ശിച്ച് കുമാരസ്വാമി പറഞ്ഞു.
”അസുഖം കാരണം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പോയിരുന്നു. കാരണമെന്താണെന്ന് ഞാന്‍ പറയുന്നില്ല. എന്റെ ജനങ്ങളെ വഞ്ചിക്കേണ്ട ഒരു ദിവസം വന്നാല്‍ ഒരുപക്ഷേ ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്പോലും അത് എന്റെ മരത്തിന് തുല്യമായിരിക്കും. പണത്തിന് വേണ്ടി അധികാരത്തിലെത്തിയ ആളല്ല ഞാന്‍. ജനങ്ങളാണ് എന്റെ സമ്പത്ത്. അവരുടെ സ്നേഹവും പിന്തുണയുമാണ് എനിക്ക് വേണ്ടത്”- കുമാരസ്വാമി വ്യക്തമാക്കി.
”ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ എന്റെ മരണം ഞാന്‍ മുന്നില്‍ കണ്ടതാണ്. അവിടെ നിന്നാണ് ഈ തിരിച്ചുവരവ്. എത്രകാലം ഞാന്‍ ജീവിച്ചിരിക്കുമെന്നത് എന്നെ സംബന്ധിച്ച് വിഷമയല്ല. എന്നാല്‍ ദൈവം എനിക്ക് തന്ന അധികാരം ഉപയോഗിച്ച് എന്റെ മുന്നിലുള്ള ഓരോ കുടുംബത്തേയും എനിക്ക് സംരക്ഷിക്കണം. അത് മാത്രമാണ് എന്റെ മുന്നിലുള്ള ചലഞ്ച്”- അദ്ദേഹം പറയുന്നു.