ഗുരുവായൂര്‍: ശബരിമല സ്ത്രീപ്രവേശന വിധിയെ സ്വാഗതം ചെയ്ത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയ്ക്ക് മാലയിട്ടുപോകുന്ന യുവതികള്‍ ഗുരുവായൂരില്‍ വന്നാല്‍ അവര്‍ക്ക് വിരിവെക്കാന്‍ പ്രത്യേകം സൗകര്യം നല്‍കുമെന്ന് ദേവസ്വം അറിയിച്ചു.
ക്ഷേത്രനടയില്‍ അയ്യപ്പഭക്തര്‍ക്ക് എല്ലാവര്‍ഷവും വിരി വെക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കാറുള്ളത്. ഇത്തവണയും അത് തുടരുമെന്ന് ചെയര്മാന് കെബി മോഹന്‍ദാസ് അറിയിച്ചു. സ്ത്രീപ്രവേശനം ഇപ്പോഴും തീര്‍പ്പാക്കാതെ ഇരിക്കുകയാണ്. സ്ത്രീകള്‍ എത്തിയാല്‍ തടയുമെന്ന ഉറച്ച നിലപാടിലാണ് വിശ്വാസികള്‍.