തിരുവനന്തപുരം: വീണ്ടപും കത്തുന്ന സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയും കെസി വേണുഗോപാലും മുന്‍കൂര്‍ ജാമ്യാപേക്ഷ തേടുന്നു. സരിതയുടെ മൊഴിയിലാണ് ഇരുവരും മുന്‍കൂര്‍ ജാമ്യം തേടുന്നത്. ജാമ്യം സംബന്ധിച്ച് ഇരുവരും കൊച്ചിയിലെ അഭിഭാഷകരുമായി കൂടിയാലോചന നടത്തി. ഈ കേസുകള്‍ക്ക് മാത്രമായി ഹൈക്കോടതിയില്‍ സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡറെ നിയമിക്കാന്‍ സര്‍ക്കാരും തീരുമാനിച്ചു.
അതേസമയം പരാതിക്കാരിയുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി. കോടതി മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് മുന്നോടിയായിട്ടാണ് ഇത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, കേരളാ പോലീസ് ചട്ടത്തിലെ വകുപ്പുകള്‍ എന്നിവയാണ് കെസി വേണുഗോപാലിന് എതിരെയുള്ളത്.
ജാമ്യമില്ലാ കുറ്റം ചുമത്തപ്പെട്ട സാഹചര്യത്തിലാണ് ഇരുവരും നിയമോപദേശം തേടിയത്. നാളെയോ തിങ്കളാഴ്ചയോ ആയി ഹൈക്കോടതിയെ സമീപിക്കും. വാദത്തിനായി മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകരെ രംഗത്തിറക്കാനും നീക്കമുണ്ട്. ഇതിനിടെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളടക്കം ആറുപേര്‍ക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.