കൊച്ചി: ശബരിമലയില്‍ മണ്ഡലകാലത്ത് എത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി അദ്ദേഹം അറിയിച്ചു. അക്രമം നടത്തിയ കൂടുതല്‍ ആളുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി.
ശബരിമലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ 2000ത്തിലേറെ പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. 452 കേസുകളാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. 1500 പേരെ ജാമ്യത്തില്‍ വിട്ടിട്ടുണ്ട്.