തിരുവനന്തപുരം: ഈ ശനിയാഴ്ച (ഒക്ടോബര്‍ 27ന്) സ്കൂളുകള്‍ക്ക് പ്രവര്‍ത്തി ദിനമായിരിക്കുമെന്ന്പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍ ഏന്തെങ്കിലും പ്രാദേശികമായ കാരണങ്ങളാല്‍ ഏതെങ്കിലും ജില്ലകളിലെ സ്കൂളുകള്‍ക്ക് വരുന്ന ശനിയാഴ്ച വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ അവധി നല്കിയിട്ടുണ്ടെങ്കില് ആ ജില്ലകളെ ഒഴിവാക്കിയിട്ടുണ്ട്. അത് ഒഴികെയുള്ള മറ്റ് ജില്ലകളിലെ സ്കൂളുകളാണ് പ്രവര്‍ത്തിക്കുക.