ന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസത്തിനായുള്ള ഉദ്യമമായ സാലറി ചലഞ്ചില്‍ ഹൈക്കോടതിയുടെ താത്കാലിക വിലക്കിനെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്. നല്കിയ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിച്ചു.
ഹര്‍ജി 29ന് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യുന്ന സാലറി ചലഞ്ചിന്റെ ഉത്തരവിലെ വിസമ്മതപത്രം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ അന്തിമവിധി വരുന്നതുവരെയാണ് സ്റ്റേ. ഇതിനെ ചോദ്യംചെയ്താണ് അപ്പീല്‍ നല്‍കിയത്. ഇക്കാര്യത്തില്‍ എജിയുടെ നിയമോപദേശവും ധനവകുപ്പ് തേടിയിരുന്നു.