കോഴിക്കോട്: മോട്ടോര്‍വാഹനവകുപ്പ് രേഖകളില്ലാത്ത മൂന്നര കോടിയുടെ പോണ്ടിച്ചേരി രജിസ്ട്രേഷന് വാഹനം വടകരയില്‍ നിന്നും പിടികൂടി. 3.50 കോടിയോളം വിലവരുന്ന ബിഎംഡബ്ലിയുവാണ് പിടിച്ചെടുത്തത്.
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വാഹനം പോണ്ടിച്ചേരി സ്വദേശിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ രണ്ടുവര്‍ഷം മുമ്പ് കോഴിക്കോട് സ്വദേശി ഈ വാഹനം വാങ്ങിയെന്നാണ് പറയുന്നത്. കാറിന്റെ ഉടമസ്ഥാവകാശം മാറ്റിയതായോ നികുതി അടച്ചതായോ രേഖകള്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.
വിലയുടെ ഇരുപത് ശതമാനം നികുതിയായി അടയ്ക്കണം. നിയമലംഘനത്തിന് 89,800 രൂപ പിഴയീടാക്കി