കാസര്‍ഗോഡ്: മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിബി അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ സുരേന്ദ്രന് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റി. കേസുമായി ഇയും തുടരാന്‍ താത്പര്യമുണ്ടോ എന്നും നേതാവിനോട് കോടതി ആരാഞ്ഞു. പാര്‍ട്ടിയുമായി ആലോചിച്ച് രണ്ട് ദിവസത്തിനുള്ളില്‍ അറിയിക്കാമെന്ന് സുരേന്ദ്രന് പറഞ്ഞു.
കള്ളവോട്ട് നേടിയാണ് അബ്ദുല്‍ റസാഖിന്റെ വിജയം നേടിയതെന്നും തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചതെന്നാണ് സുരേന്ദ്രന് ആരോപിക്കുന്നത്.
കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് മുസ്ലിം ലീഗ് നേതാവ് അബ്ദുല്‍ റസാഖ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.