മലപ്പുറം: നിലമ്പൂരില്‍ ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം നടത്തി. ആക്രമണത്തില്‍ 90 ശതമാനത്തോളം പൊള്ളലേറ്റ യുവതി മരണത്തോട് മല്ലടിച്ച് മെഡിക്കല്‍ കോളേജില്‍ കഴിയുകയാണ്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. യുവതിയുടെ കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കവളപ്പാറ കോളനിയിലെ ശങ്കരന്‍കുട്ടിയാണ് ഭാര്യ സിന്ധുവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. സിന്ധുവിന്റഎ ആരോഗ്യനില മോശമാവുകയാണ്. അപകടനില തരണം ചെയ്തട്ടില്ല. വീട്ടില്‍ സിന്ധുവും ശങ്കരന്‍കുട്ടിയും നിരന്തരം വഴക്കിടാറുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. ആക്രമിച്ച ദിവസവും ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. പ്രകോപിതനായ കൃഷ്ണന്‍കുട്ടി വാതിലടച്ച് പെട്രോള്‍ ഒഴിച്ച് തിരികൊളുത്തുകയായിരുന്നു.
വാതില്‍തുറന്ന് പുറത്തേക്കോടിയ സിന്ധുവിനെ നാട്ടുകാര്‍ ഓടിക്കൂടി തീ അണച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നില ഗുരുതരമെന്ന് അറിയിച്ചതോടെ അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. കോഴിക്കോട് മജിസ്ട്രേറ്റ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. മുമ്പും ശങ്കരന്‍കുട്ടി ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കത്തിയ്ക്കാന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു.