കൊരട്ടി: എന്തെല്ലാം നിയമങ്ങളും കര്‍ശനങ്ങളും വന്നാലും പോലീസ് പലപ്പോഴും അവ ധിക്കരിക്കുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. ലോക്കപ്പ് മര്‍ദ്ദനവും മറ്റും ഒഴിവാക്കി ജനങ്ങളോട് സൗഹാര്‍ദപരമായി ഇടപെടാനുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ജനമൈത്രി പോലീസ് ആകുമ്പോഴും പലയിടങ്ങളിലും അവ അരങ്ങേറുന്നുണ്ട്. അതിന് തെളിവാണ് കഴിഞ്ഞ ദിവസം കൊരട്ടി പോലീസ് സ്റ്റേഷനില്‍ നടന്ന മര്‍ദ്ദനം. ഇരുകാലുകളുമില്ലാതെ ഭിക്ഷയെടുക്കുന്ന വൃദ്ധനെ പോലീസ് യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു.
ഭിക്ഷാടകനെ കൊരട്ടി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറാണ് ഉപദ്രവിച്ചത്. അക്രമത്തിന് തടയിടാതെ മറ്റ് രണ്ട് പോലീസുകാര്‍ കൂടി നോക്കി നില്‍ക്കുന്നത് കണ്ട് രണ്ട് യുവാക്കള്‍ ചോദ്യം ചെയ്തു. ശേഷം അക്രമം ഈ യുവാക്കള്‍ക്ക് നേരെ തിരിയുകയായിരുന്നു. ആഷിഷിനും അമനുമാണ് പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായവര്‍. പോലീസിന്റെ അതിക്രമം ചോദ്യം ചെയ്തപാടെ ഇരുവരെയും ജീപ്പിലേയ്ക്ക് വലിച്ചിട്ട് സ്റ്റേഷന് എത്തുംവരെയും മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് ലോക്കപ്പിലേയ്ക്ക് വലിച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ജനങ്ങള്‍ നോക്കി നില്‍ക്കെ ചോദ്യം ചെയ്തു എന്നാണ് പോലീസിന്റെ വാദം.
ഇവരുടെ മുഖത്തും താടിയെല്ലിലും കഴുത്തിലും നെഞ്ചത്തും പുറത്തുമെല്ലാം കൈ ചുരുട്ടിയും മുട്ടു കൈകള്‍ ഉപയോഗിച്ചും ഇടിക്കുകയും അടിക്കുകയും ചെയത്. ഇടിയേറ്റ് നിലത്തു വീണ ഇരുവരെയും ബൂട്ട്സിട്ട കാലുകള്‍ കൊണ്ട് നെഞ്ചിലും അടിവയറ്റിലും തുടകളിലും ചവിട്ടുകയും ചെയ്തു. ആശുപത്രിയില്‍ മെഡിക്കല്‍ ചെക്കപ്പിന് കൊണ്ടു പോകും വഴി മര്‍ദ്ദന വിവരം ഡോക്ടറോട് പറഞ്ഞാല്‍ 15 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്യുന്നതിനുള്ള വകുപ്പുകള്‍ ചാര്‍ജ്ജ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവാക്കള്‍ വെളിപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് കൊരട്ടി ജംഗ്ഷനില്‍ പ്രതിഷേവധ ആലോചനയോഗവും നടത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പോലീസ് ലോക്കപ്പ് മര്‍ദ്ദനത്തിനെതിരെ പ്രതിഷേധം ആലോചനായോഗം – ഇന്ന് ( 23.10.18) വൈകിട്ട് 5 മണിയ്ക്ക് കൊരട്ടി ജംഗ്ഷന് ടാക്സി സ്റ്റാന്റിനു സമീപം സമതാ ഹാളില്‍
ആഷിഷിനും അമനും ഏല്‍ക്കേണ്ടി വന്നത് ക്രൂരമായ പോലീസ് മര്‍ദ്ദനമാണ്. മുട്ടിനു താഴെ രണ്ടു കാലുകളുമില്ലാത്ത ഭിക്ഷക്കാരനെ നിലത്തിട്ടു ചവിട്ടിയ കൊരട്ടി പോലീസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടര്‍ സുബീഷ് മോന്റെയും മറ്റ് രണ്ട് പോലീസുകാരുടെയും നടപടിയെ ജനങ്ങള്‍ നോക്കി നില്‍ക്കേ ചോദ്യം ചെയ്തതാണ് നിഷ്ഠൂരമായ പോലീസ് മര്‍ദ്ദനത്തിനുള്ള പ്രകോപനം.
പോലീസ് ജീപ്പിലേയ്ക്ക് ബലമായി വലിച്ചു കയറ്റി സ്റ്റേഷനില്‍ എത്തുന്നതു വരെ മര്‍ദ്ദിക്കുകയും സ്റ്റേഷനില്‍ എത്തിയപ്പോള്‍ മറ്റു രണ്ട് പോലീസുകാര്‍ കൂടി ഇരുവരെയും അതിക്രൂരമായി മര്‍ദ്ദിച്ചു. മുഖത്തും താടിയെല്ലിലും കഴുത്തിലും നെഞ്ചത്തും പുറത്തുമെല്ലാം കൈ ചുരുട്ടിയും മുട്ടു കൈകള്‍ ഉപയോഗിച്ചും ഇടിക്കുകയും അടിക്കുകയും ചെയത്. ഇടിയേറ്റ് നിലത്തു വീണ ഇരുവരെയും ബൂട്ട്സിട്ട കാലുകള്‍ കൊണ്ട് നെഞ്ചിലും അടിവയറ്റിലും തുടകളിലും ചവിട്ടുകയും ചെയ്തു. ആശുപത്രിയില്‍ മെഡിക്കല്‍ ചെക്കപ്പിന് കൊണ്ടു പോകും വഴി മര്‍ദ്ദന വിവരം ഡോക്ടറോട് പറഞ്ഞാല്‍ 15 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്യുന്നതിനുള്ള വകുപ്പുകള്‍ ചാര്‍ജ്ജ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പോലീസ് എന്നാല്‍ മനുഷ്യത്വമില്ലാത്ത ഒരു ക്രിമിനല്‍ സംഘമാണെന്ന് സ്ഥാപിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും വിട്ടുവീഴ്ചയില്ലാത്ത തുടര്‍ നിയമനടപടികളും ഉണ്ടാകേണ്ടതുണ്ട്. ഹതഭാഗ്യരായ ഈ ചെറുപ്പക്കാരോടൊപ്പം നിന്ന് ഈ അനീതിയെ ചെറുക്കുന്നതിനുള്ള ഉചിതമായ പ്രതിഷേധ പരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിന് ഇന്ന് വൈകിട്ട് 5 മണിയ്ക്ക് നടക്കുന്ന ആലോചനായോഗത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിച്ചേരണമെന്നഭ്യര്ത്ഥിച്ക്കുന്നു.