ന്യൂഡല്‍ഹി; സത്രീപ്രവേശന കേസിലെ പുതിയ ഹര്‍ജികള്‍ പരിഗണിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനം അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്നലെ വ്യക്തമാക്കിയിരുന്നു.
അയ്യപ്പഭക്തരുടെ മൗലിക അവകാശം സംരക്ഷിക്കാതെയാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പഭക്തരുടെ കൂട്ടായ്മയും അയ്യപ്പ ധര്‍മ പ്രചാര സഭയും വിഎച്ച്പിയുമാണ് റിട്ട് ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്. കേസ് പരിഗണിക്കുന്നതിനായി ചീഫ് ജസ്റ്റിസ് മൂന്നംഗ ബെഞ്ചിന് രൂപം നല്‍കിയേക്കും.