തിരുവനന്തപുരം: ഭര്‍ത്താവുണ്ടാക്കി വെച്ച കട ബാധ്യതയുടെ പേരില്‍ ജപ്തി ഭീഷണിയില്‍ ഭാര്യയും കുട്ടികളും അധികൃതരുടെ കനിവ് തേടുന്നു. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ ഷൈജക്കും മക്കള്‍ക്കുമാണ് ഈ ദുരവസ്ഥ.
കയറിക്കിടക്കാന്‍ ഉണ്ടായിരുന്ന വീട് നഷ്ടപ്പെട്ട അവസ്ഥയിലാണ് ഷൈജയും രണ്ട് കുട്ടികളും ഇപ്പോള്‍. ഭര്‍ത്താവ് വഞ്ചിച്ച കഥാണ് ഇവര്‍ക്ക് പറയാനുള്ളത്. ഷൈജയുടെയും കൂടി പേരിലാണ് ഭര്‍ത്താവ് ഷിബു ലോണെടുത്തത്. പിന്നീട് ഷിബു ഭാര്യയെ ഉപേക്ഷിച്ച് ഗള്‍ഫിലേക്ക് കടന്നു. ലോണ്‍ തിരിച്ചടവ് മുടങ്ങി. ഒടുവില്‍ കാലാവധിയുടെ അവസാന ദിവസവും കഴിഞ്ഞതോടെ ഇരുവരുടേയും പേരിലായിരുന്ന വീട് ഇന്നലെ ബാങ്ക് ജപ്തി ചെയ്തു.
ഗള്‍ഫിലുള്ള ഭര്‍ത്താവ് തിരിച്ചെത്തി സഹായിക്കുമെന്ന പ്രതീക്ഷ ഇവര്‍ക്കില്ല. അവസാന ശ്രമമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും വനിതാ കമ്മീഷനിലും പരാതി പറയാനാണ് ഷൈജ പാറശ്ശാലയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. പക്ഷേ എല്ലാവരും കൈമര്ലര്ത്തി. ബാങ്ക് അടച്ചപൂട്ടിയ വീടിന്റെ വരാന്തയാണ് ഇനി ഇവര്‍ക്ക് ആകെ ബാക്കിയുള്ളത്.