വരാപ്പുഴ: പുഴയുടെ മധ്യത്തിലുള്ള ചീനവലയില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ഫോണ്‍ കടിച്ചുപിടിച്ചു നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. പെരുമ്പാവൂര്‍ വാഴക്കുളം കോഴിക്കോടന്‍ വീട്ടില്‍ ജയന്റെ മകന് വിഷ്ണു (26) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് കൂട്ടുകാര്‍ക്കൊപ്പം കടമക്കുടി പുഴയില്‍ ചൂണ്ടയിടാന്‍ എത്തിയതാണ്. നീന്തുന്നതിനിടെ പുഴയില്‍ മുങ്ങിത്താണ വിഷ്ണുവിനു വേണ്ടി കൂട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് മുങ്ങല്‍ വിദഗ്ദ്ധരും അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടുകിട്ടിയത്.
വിഷ്ണു ചീനവലയില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ പോകുകയായിരുന്നുവെന്ന് വിഷ്ണുവിന്റെ കൂട്ടുകാര്‍ പോലീസിനോടു പറഞ്ഞു. അമ്മ: രാധാമണി. സഹോദരി: വിധുമോള്‍.