തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ ഉറച്ച നിലപാടില്ലാത്ത കോണ്‍ഗ്രസിനെ ആണും പെണ്ണും അല്ലാത്ത വിഭാഗമെന്ന് പറഞ്ഞ ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള ഒടുവില്‍ ഖേദപ്രകടനം നടത്തി.
ട്രാന്സെജന്റര് വിഭാഗത്തെ അധിക്ഷേപിച്ചുള്ള പരാമര്‍ശം എന്ന് പറഞ്ഞുകൊണ്ട് ട്രാന്‍സ്ജെന്റേഴ്സ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്നാണ് ശ്രീധരന്‍പിള്ള മാപ്പ് പറഞ്ഞത്. ഒരു വിഭാഗത്തെ മോശമായി ചിത്രീകരിക്കാന്‍ തനിക്ക് ഉദ്ദേശമില്ലായിരുന്നുവെന്നും, അറിയാതെ പറഞ്ഞു പോയതാണെന്നും ശ്രീധരന് പിള്ള കൂട്ടിച്ചേര്‍ത്തു.
പിള്ളയുടെ പ്രസ്താവനയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. അതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ട്രാന്‍സ്ജന്റേഴ്സ് മാര്‍ച്ച് നടത്തിയത്. ശ്രീധരന്‍പിള്ള മാപ്പ് പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കേരളത്തിലെ മുഴുവന്‍ ട്രാന്‍സ്ജെണ്ടേഴ്സും പ്രകടനം നടത്തുമെന്ന് ട്രാന്‍സ് ജെണ്ടര്‍ കൂട്ടായ്മ പ്രഖ്യാപിച്ചിരുന്നു. പാളയത്തുനിന്നും ആരംഭിച്ച മാര്‍ച്ച് കുന്നുകുഴിയില്‍ പോലീസ് തടഞ്ഞു.