കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിക്കാനെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെതിരെയും പ്രതീഷ് വിശ്വനാഥനെതിരെയും വിമര്‍ശനവുമായി ഷെഫിന് ജഹാന്. മതംമാറിയതിനു പിന്നാലെ ഹാദിയയെ കൊത്തിപ്പറക്കാനും പൂട്ടിയിടാനും ശ്രമിച്ചവരാണ് ഇന്ന് ജയിലിനുള്ളില്‍ കഴിയുന്നതെന്ന് ഷെഫിന് കൂട്ടിച്ചേര്‍ത്തു.
അന്ന് ചെയ്ത ദ്രോഹങ്ങളില്‍ ഹാദിയയുടെ ശാപമാണ് ഇപ്പോള്‍ ഫലിച്ചിരിക്കുന്നതെന്നും ഷെഫിന് തുറന്നടിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഷെഫിന്റെ വിമര്‍ശനം. ഹാദിയയെ പൂട്ടാന്‍ നടന്നവര്‍ ഇന്ന് അഴിക്കുള്ളില്‍ കഴിയുമ്പോള്‍ അവള് സ്വതന്ത്രയായി നടക്കുകയാണെന്നും ഷെഫിന് കുറിച്ചു.
പ്രതീഷിനെയും രാഹുല്‍ ഈശ്വറിനെയും ടാഗ് ചെയ്തായിരുന്നു ഷെഫിന്റെ ട്വീറ്റ്. സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ് ഷെഫിന്റെ വാക്കുകള്‍.