കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ മൊഴി നല്കിയ വൈദികന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍. കേസില്‍ സര്‍ക്കാര്‍ ഇടപ്പെടണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. അതുപോലെ കേസ് പരിഗണിക്കാനായി പ്രത്യേക കോടതി ആവശ്യമാണെന്നും എസ്ഒഎസ് പറഞ്ഞു.
വൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ച സാഹചര്യത്തിലാണ് എസ്ഒഎസ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം. എന്നാല്‍ വൈദികന്റെ മരണത്തില്‍ അസ്വഭാവികതയില്ലെന്നും, സ്വാഭാവിക മരണമാണെന്നും പറഞ്ഞ് ജനന്ധര്‍ രൂപത ചാന്‍സിലര്‍ രംഗത്തെത്തിയിരുന്നു.