കോഴിക്കോട്: ശബരിമലയില്‍ പ്രവേശിക്കാനെത്തിയ യുവതികള്‍ക്ക് പോലീസ് യൂണിഫോം നല്കിയ സംഭവത്തില്‍ ഐജി ശ്രീജിത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ മുരളീധരന്. ഐജി പോലീസ് യൂണിഫോം ദുരുപയോഗം ചെയ്തെന്നും മുരളീധരന് പറഞ്ഞു.
സന്നിധാനത്തേക്ക് പോകാനെത്തിയ എറണാകുളം സ്വദേശി രഹ്ന ഫാത്തിമ, മോജോ ന്യൂസ് റിപ്പോര്‍ട്ടര്‍ കവിത എന്നിവര്‍ക്ക് പോലീസ് യൂണിഫോം നല്‍കിയത്. എന്നാല്‍ ഇത് ഏറെ വിവാദമായിരുന്നു. യുവതികള്‍ക്ക് യൂണിഫോം നല്‍കിയതിന് ഐജിക്കെതിരെ നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ പോലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ഹെല്‍മറ്റും സുരക്ഷാകവചവും നല്‍കിയത് ചട്ടലംഘനമല്ലെന്നും ഐജി ശ്രീജിത്ത് പ്രതികരിച്ചിരുന്നു.
യുവതികള്‍ നേരത്തേ സുരക്ഷ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ കവചം നല്‍കിയത്. രണ്ടുപേരെയും സുരക്ഷിതമായി വീടുവരെ എത്തിക്കുകയെന്നത് പോലീസിന്റെ ഉത്തരവാദിത്തമാണ്. അത് പോലീസ് ചെയ്യും. സന്നിധാനത്തേക്ക് പോകണം എന്ന് ആവശ്യപ്പെടുന്ന സ്ത്രീകളെ കൊണ്ടുപോകുക എന്നത് പോലീസിന്റെ നിയമപരമായ ഉത്തരവാദിത്തമാണ്,അത് നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.