തൃശ്ശൂര്‍: കരള്‍ രോഗവും പ്രമേഹവും മൂലം കിടപ്പിലായ രമേശും കുടുംബവും സുമനസ്സുകളുടെ സഹായം തേടുന്നു. കരള്‍ രോഗം മൂര്‍ച്ഛിച്ച ഭര്‍ത്താവിനെ എങ്ങനെ പോറ്റണമെന്നറിയാതെ വിഷമിക്കുകയാണ് തൃശ്ശൂരിലെ ഒരു ദുരിതാശ്വാസ ക്യാംപിലെ വീട്ടമ്മ.
മണലൂര്‍ സ്വദേശി രമേശ് കിടപ്പിലായതോടെയാണ് ഭാര്യ വിജിയുടെയും രണ്ട് മക്കളുടെയും ജീവിതം ദുരിതത്തിലായത്. അഞ്ച് വര്‍ഷം മുന്‍പാണ് നിര്‍മ്മാണത്തൊഴിലാളിയായ രമേശിന് കരള്‍ രോഗം ബാധിച്ചത്. കടുത്ത പ്രമേഹം കൂടിയായതോടെ കഴിഞ്ഞ വര്‍ഷം കിടപ്പിലായി. താമസിച്ചിരുന്ന ബന്ധു വീട് പ്രളയത്തില്‍ തകര്‍ന്നപ്പോള്‍ മണലൂരിലെ പട്ടിക ജാതി വ്യവസായ കേന്ദ്രത്തിലെ താല്‍ക്കാലിക ക്യാംപിലെത്തുകയായിരുന്നു ഇവര്‍. ബന്ധുക്കള്‍ പിന്നീട് വാടക വീട് തേടിപ്പോയെങ്കിലും ഇവരെ കൂടെക്കൂട്ടിയില്ല. കരള്‍ രോഗത്തിന്റെ ഭാഗമായി വയറ്റില്‍ വെള്ളം നിറയുന്നതിനാല്‍ നാല് ദിവസത്തിലൊരിക്കല്‍ ചികിത്സ തേടേണ്ട അവസ്ഥയിലാണ് രമേശുള്ളത്.
പ്രമേഹമുള്ളതിനാല്‍ കാല് മുറിച്ചുമാറ്റണമെന്നാണ് ഡോട്കര്‍മാരുടെ നിര്‍ദേശം. കരള്‍ മാറ്റിവയ്ക്കാന്‍ വന്‍ തുക തന്നെ വേണം. സ്വന്തമായി മണ്ണോ വീടോ ഇല്ലാത്ത ഈ കുടുംബം ഇപ്പോള്‍ സുമനസ്സുകളുടെ സഹായം തേടുകയാണ്.
Account details
Viji Ramesh
A/C No. 33547043186
State Bank of India
Vadanapally Branch
IFSC CODE SBIN0008683