പത്തനംതിട്ട; ദര്‍ശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ശബരിമലയില്‍ എത്തിയ യുവതിക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ്. ഇരുമുടിക്കെട്ടില്ലാത്തതിനാല്‍ സുരക്ഷ നല്‍കാനാകില്ലെന്നാണ് പോലീസ് പറയുന്നത്. യുവതിയെ മുണ്ടക്കയം സ്റ്റേഷനിലേക്ക് മാറ്റി.
തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കാനിരിക്കെയാണ് ദര്‍ശനത്തിനായി ഒരു യുവതി കൂടിയെത്തിയത്. കറുകച്ചാല്‍ സ്വദേശി ബിന്ദുവാണ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് എരുമേലി പോലീസിനെ സമീപിച്ചിരുന്നത്.
അതേസമയം, ശക്തമായ പോലീസ് സന്നാഹമാണ് സന്നിധാനത്തും പമ്പയിലും ഒരുക്കിയിരിക്കുന്നത്. നിലയ്ക്കല്‍ ഉള്‍പ്പടെ നാലിടത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരുകയാണ്. തുലാമാസ പൂജയുടെ അവസാന നാളായ ഇന്ന് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് രാത്രി 10 മണിക്കാണ് അടക്കുക. വെകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല.