കോട്ടയം: പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. പാലാ സ്വദേശി അനൂപാണ് വരന്. വിലെ 10.30നും 11.30നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ മഹാദേവക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. സെപ്തംബര്‍ 10ന് ആയിരുന്നു മോതിരം മാറ്റം.
സംഗീതലോകത്തിന്റെ പടവുകള്‍ താണ്ടുന്ന വിജയലക്ഷ്മിയുടെ സംഗീത പ്രാവണ്യമാണ് അനൂപിനെ ആകര്‍ഷിച്ചത്. മിമിക്രിയിലും സംഗീതത്തിലുമുള്ള അനൂപിന്റെ കലാവൈഭവം വിജയലക്ഷ്മിയുടെ മനസ്സിലും പതിഞ്ഞു.
വൈക്കം ഉദയനാപുരം ഉഷാനിവാസില്‍ വി.മുരളീധരന്റെയും വിമലയുടെയും ഏക മകളാണ് ഗാനകോകിലം ഡോ. വൈക്കം വിജയലക്ഷ്മി. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന് നായരുടെയും ലൈലാ കുമാരിയുടെയും മകനാണ് ഇന്റീരിയല്‍ ഡെക്കറേഷന് കോണ്ട്രാക്ടര് കൂടിയായ അനൂപ്.