ബോലാന്ഗീര്: ദുര്‍ഗാ ദേവിയെ പ്രീതിപ്പെടുത്താനായി ഒന്‍പത് വയസുകാരനെ ബലി നല്കിയ സംഭവത്തില്‍ അമ്മാവനെയക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ബോലാന്ഗീര് ജില്ലയിലെ സിന്ദ്കേലയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
തലയറുത്ത നിലയില്‍ പിഞ്ചു ബാലന്റെ മൃതദേഹം കടപ്പുറത്ത് കണ്ടത് കഴിഞ്ഞ ദിവസമാണ്. കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് പോലീസ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. ഗണശ്യാം റാണ എന്ന ഒന്‍പത് വയസുകാരനെയാണ് ദുര്‍ഗാ പൂജയ്ക്കായി ബലി നല്‍കിയത്.
കുഞ്ചാ റാണ എന്ന ദുര്‍മന്ത്രവാദിയുടെ നേതൃത്വത്തിലാണ് ക്രൂരമായ മനുഷ്യക്കുരുതി അരങ്ങേറിയിത്. ദുര്‍ഗാ പൂജയുടെ ഭാഗമായി ഇവര്‍ ആണ്കുട്ടിയില് മന്ത്രവാദക്രിയകള്‍ ചെയ്ത് വരുകയായിരുന്നു. പൂജയുടെ അവസാനം കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് ഒടുവില്‍ രണ്ടുപേരെയും അറസ്റ്റ് ചെയ്തു.
ദുര്‍മന്ത്രവാദി കുഞ്ചാ റാണയെയും പോലീസ് പിടികൂടി. ഇവര്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. അമ്മാവനാണ് കൊലപാതകം നടത്തിയത് എന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് കുട്ടിയുടെ കുടുംബം. ഒക്ടോബര്‍ 13നായിരുന്നു കുഞ്ഞിനെ കാണാതായത്.
മൂന്നു ദിവസത്തിന് ശേഷം വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കിട്ടിയത്. ഒഡീഷയില്‍ ദുര്‍ഗ്ഗാ പൂജയ്ക്കായി കുഞ്ഞുങ്ങളെ ബലി നല്‍കുന്നത് പുതിയ വാര്‍ത്ത അല്ല. കഴിഞ്ഞ വര്‍ഷവും ദുര്‍ഗാ പൂജയുടെ സമയത്ത് ഇതേ സ്ഥലത്ത് നരബലി നടത്തിയ ഒരു ദുര് മന്ത്രവാദിയെ പോലീസ് പിടികൂടിയിരുന്നു.