തിരുവനന്തപുരം: ശബരിമലയില്‍ ഇതര മതത്തില്‍പ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് വിശ്വാസികളെ അടിച്ചമര്‍ത്താനാണെന്ന് ഒ രാജഗോപാല്‍. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്പില് ബിജെപി നടത്തുന്ന നാമജപ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളസര്‍ക്കാര്‍ ഹിന്ദു ധര്‍മ്മത്തിനെതിരെ വിരോധം വെച്ചുപുലര്‍ത്തുന്നതായി ഒ രാജഗോപാല്‍ ആരോപിച്ചു. സനാതന ധര്‍മ്മം പാലിക്കുക എന്നത് അയ്യപ്പന്റെ ധര്‍മ്മമാണെന്നും അതിനെതിരെയാണ് കേരളസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തിലുള്ള സര്‍ക്കാര്‍ നയങ്ങള്‍ ജനാധിപത്യ വിരുദ്ധമാണ്. അതിനെതിരെ ഏതറ്റംവരെ പോകാനും തങ്ങള്‍ തയ്യാറാണെന്നും രാജഗോപാല്‍ വ്യക്തമാക്കി. ഹിന്ദുക്കളുടെ അവകാശം സംരക്ഷിക്കാന്‍ തങ്ങള്‍ കൂടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതം മയക്കുമരുന്നാണ് എന്ന മാര്‍ക്സിയന്‍ നയമാണ് ഇടതുസര്‍ക്കാരിന്. അതുകൊണ്ട് തന്നെയാണ് തങ്ങളുടെ വിശ്വാസത്തെ അവര്‍ പരസ്യമായി എതിര്‍ക്കുന്നതും. ഒരു തരത്തിലുള്ള ഏകാധിപത്യ നിലപാടാണ് അതെന്നും രാജഗോപാല്‍ പറഞ്ഞു.