തിരുവനന്തപുരം: ഏഴ് കിലോ കഞ്ചാവുമായി മൂന്നു പേര് പോലീസ് പിടിയില്‍. കല്ലറ സ്വദേശികളായ വിഷ്ണു രാജ്, ജാഫര്‍, കൊല്ലം സ്വദേശി അമീര്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റൂറല്‍ ഷാഡോ പോലീസ് മൂന്നംഗ സംഘത്തെ കാറില്‍ നിന്നും പിടികൂടിയത്. പിടിയിലായ അമീറും ജാഫറും വിഷ്ണുരാജും മോഷണ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണ്. സംഘം കഞ്ചാവ് കടത്തുന്നതിനായി ആഡംബര കാറുകള്‍ വാടകക്ക് എടുത്തും കൊണ്ടാണ്.