തിരുവനന്തപുരം: ഇനി പട്ടാളം വന്നാലും സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ലെന്ന് കെ മുരളീധരന്. സ്ത്രീകളെ ശബരിമല കറാന് അനുവദിക്കില്ലെന്നും വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കോണ്‍ഗ്രസ് പ്രചാരണവിഭാഗം തലവന്‍ കെ മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും അതിനാല്‍ വിശ്വാസത്തിന് അതീതമായി സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ സമരപരിപാടികള്‍ തീരുമാനിക്കുന്നതിന് ഞായറാഴ്ച രാഷ്ട്രീയകാര്യ സമിതി ചേരുമെന്ന് മുരളീധരന് പറഞ്ഞു.
ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസുകാര്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. കൊടിയും ബാനറും ഉപയോഗിക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എങ്കിലും ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ തടയാന്‍ കോണ്‍ഗ്രസുകാര്‍ മുന്നില്‍ത്തന്നെയുണ്ട്. മുരളീധരന് കൂട്ടിച്ചേര്‍ത്തു.