തിരുവനന്തപുരം: ശബരിമല വിഷയത്തെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ സംഘര്‍ഷത്തിനിടയാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി പോലീസ്. കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയില്‍ ആര്‍എസ്എസ്, സംഘപരിവാര്‍ സംഘടനകള്‍ സമൂഹമാധ്യങ്ങളെ ദുരുപയോഗം ചെയ്യുന്നു. സര്‍ക്കാരിനെതിരെയും സിപിഎമ്മിനെതിരെയും കുപ്രചാരണങ്ങള്‍ നടത്തുന്നതിനു പുറമെയാണ് വര്‍ഗീയത ആളിക്കത്തിക്കുന്ന സന്ദേശങ്ങളും പ്രചരിക്കുന്നത്.
സംഘപരിവാര്‍ രൂപംകൊടുത്ത നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ കേരളത്തിനകത്തും പുറത്തും സജീവമാണ്. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്ന ഫേസ്ബുക്ക് അക്കൗണ്ടുകള്‍, വാട്സ്ആപ്പ് ഗ്രൂപ്പുകള്‍, ട്വിറ്റര്‍ തുടങ്ങിയവ സൈബര്‍ സെല്‍ മുഴുവന്‍ സമയവും പോലീസ് നിരീക്ഷണത്തിലാണ്. കലാപമുണ്ടാക്കുന്ന തീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ കേസ് എടുക്കും. ഓണ്‍ലൈന്‍ പട്രോളിങ് എന്ന പേരില്‍ നടത്തുന്ന പരിശോധനയില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു.