പത്തനംതിട്ട; ശബരിമലയില്‍ ദര്‍ശനം നടത്തുകയെന്നത് തന്റെ അവകാശമാണെന്ന് ദളിത് മഹിളാ ഫെഡറേഷന് പ്രസിഡന്റ് മഞ്ജു. സുപ്രീം കോടതി ഉത്തരവ് അനുസരിച്ചാണ് താന്‍ ഇവിടെ എത്തിയതെന്നും അവര്‍ പറഞ്ഞു. ഞാന്‍ ഒരു അയ്യപ്പ ഭക്തയാണ്. ഭക്തരായ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവുണ്ട്. എന്ത് സംഭവിച്ചാലും മുന്നോട്ട് പോകും.
ശബരിമലയില്‍ ദര്ശനംനടത്തുകയെന്നത് എന്റെ അവകാശമാണ്. എനിക്ക് സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരും പോലീസുമാണ്. സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുമെന്നാണ് പ്രതീക്ഷ. ‘- പമ്പയില്‍ പോലീസുമായി നടത്തിയ ചര്‍ച്ചയില്‍ മഞ്ജു പറഞ്ഞു.
ഇരുമുടിക്കെട്ടുമായി മാലയിട്ടാണ് മഞ്ജു പമ്പയിലെത്തിയത്. തുടര്‍ന്ന് പമ്പ പോലീസ് സ്റ്റേഷനിലെത്തി തന്നെ സന്നിധാനത്ത് എത്തിക്കാന്‍ മഞ്ജു പോലീസ് സഹായം ആവശ്യപ്പെടുകയായിരുന്നു.