തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായം സ്വരൂപിക്കാന്‍ മന്ത്രിമാരുടെ വിദേശയാത്രക്ക് പ്രധാനമന്ത്രി അനുമതി നല്‍കിയിരുന്നെങ്കിലും പറഞ്ഞവാക്ക് പാലിച്ചില്ലെന്നും മുഖ്യമന്ത്രി പിണാറായി വിജയന്.
‘പ്രധാനമന്ത്രിയെ നേരിട്ട് കണ്ടാണ് മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി തേടിയത്. ലോകത്തെങ്ങുമുള്ള പ്രവാസി മലയാളികളെ നേരിട്ട് കണ്ട് സഹായം തേടാമെന്നാണ് പ്രധാനമന്ത്രിയോട് പറഞ്ഞത്. ഇക്കാര്യങ്ങളോട് അനുകൂലമായി പ്രതികരിച്ച പ്രധാനമന്ത്രി ചാരിറ്റി സംഘടനകളെയും കാണാമെന്നു പറഞ്ഞു. എന്നാല്‍ പിന്നീട് മന്ത്രിമാരുടെ യാത്രക്ക് അനുമതി നിഷേധിച്ചു. ഇത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.’ അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
‘നമ്മളെല്ലാം വാക്കിലാണല്ലോ വിലകാണിക്കേണ്ടത്. പറഞ്ഞവാക്കിന് വിലയില്ലാതായാല്‍ എന്തു ചെയ്യും’ എന്നാണ് ദുബായില്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ മുഖ്യമന്ത്രി മോഡിയുടെ നടപടിയെക്കുറിച്ചു അദ്ദേഹം പറഞ്ഞത്.
എന്നാല്‍ ‘കേരളം ആരുടെ മുന്നിലും തോല്ക്കാന് തയ്യാറല്ല. നമുക്ക് നമ്മുടെ നാട് പുനര്‍നിര്‍മ്മിച്ചേ മതിയാകൂ. നവകേരളം സൃഷ്ടിക്കുന്നത് തടയാമെന്ന് ആരും കരുതേണ്ട. പ്രവാസി മലയാളികള്‍ നമ്മുടെ നാടിന്റെ കരുത്താണ്. അവരില്‍ വലിയ വിശ്വാസമുണ്ട്. എല്ലാ പ്രവാസികളും നാടിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.