പമ്പ: ശബരിമല സ്ത്രീപ്രവേശനത്തില്‍ ആരംഭിച്ച സംഘര്‍ഷം അയവുവരാത്ത സാഹചര്യം കണക്കിലെടുത്ത് ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി. തിങ്കളാഴ്ച നട അടയ്ക്കും. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, ശബരിമല എന്നീ നാലിടങ്ങളിലാണ് നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കൂടാതെ പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നിയിടങ്ങളില്‍ കൂടി നിരോധനാജ്ഞ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 12 മുതല്‍ വെള്ളിയാഴ്ചരാത്രി 12 വരെയായിരുന്നു കളക്ടര്‍ പിബി നൂഹ് നിരോധനാജ്ഞ നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നിരോനാജ്ഞ പിന്‍വലിക്കാനാവില്ല.
വെള്ളിയാഴ്ച വൈകിയും പലയിടങ്ങളിലായി സംഘര്‍ഷങ്ങളുണ്ടായി. നിലവിലെ സാഹചര്യം വിലയിരുത്തിയ പോലീസ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് ശേഷം ജില്ലാ കളക്ടര്‍ നട അടയ്ക്കുന്നത് വരെ നിരോധനാജ്ഞ നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു.