പമ്പ: ശബരിമല സ്ത്രീപ്രവേശന വിധിയെ തുടര്‍ന്ന് സംസ്ഥാനത്ത് അരങ്ങേറിയ പ്രതിഷേധങ്ങളും മറ്റും തൂണ്ടിക്കാണിച്ച് ദേവസ്വം ബോര്‍ഡ് വീണ്ടും സുപ്രീംകോടതിയിലേയ്ക്ക്. നേരത്തേ കേസില്‍ ബോര്‍ഡിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി തന്നെയാണ് വീണ്ടും ബോര്‍ഡിനായി ഹര്‍ജി നല്‍കിയത്.
‘ശബരിമല സമാധാനത്തിന്റെ പൂങ്കാവനമാണ്. ഇവിടത്തെ സ്ഥിതി ഇപ്പോള്‍ മോശമാണ്. ഇവിടത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ദേവസ്വംബോര്‍ഡിന് ആഗ്രഹമില്ല. കേസില്‍ ദേവസ്വംബോര്‍ഡ് ഇടപെടാന്‍ തന്നെയാണ് തീരുമാനം. ശബരിമലയിലെ ആചാരങ്ങള്‍ തല്‍സ്ഥിതിപ്രകാരം തന്നെ തുടരണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. ശബരിമലയെച്ചൊല്ലി രാഷ്ട്രീയം കളിയ്ക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.’ എ പദ്മകുമാര്‍ പറയുന്നു.
‘ഇക്കാര്യത്തില്‍ നിയമപരമായി എങ്ങനെ നീങ്ങണമെന്ന കാര്യം മനു അഭിഷേക് സിംഗ്വിയുമായി വിശദമായി ചര്‍ച്ച നടത്തും. പ്രശ്നപരിഹാരത്തിന് ആത്മാര്‍ഥമായ ശ്രമമാണ് ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.’ പദ്മകുമാര്‍ വ്യക്തമാക്കി. യോഗത്തിന് മുന്നോടിയായി സിപിഎം നേതൃത്വവുമായി ബോര്‍ഡ് ചര്‍ച്ച നടത്തിയിരുന്നു.
ഇന്ന് രാവിലെയും മൂന്ന് സ്ത്രീകള്‍ മല കയറാനെത്തിയപ്പോഴുണ്ടായ സംഘര്‍ഷഭരിതമായ സ്ഥിതിയുടെ കൂടി പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. സമരം അവസാനിപ്പിയ്ക്കാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.