ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ജയിലിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധറില്‍ വീണ്ടും സജീവമാകുന്നു. കേസ് നടക്കുന്നതിനാല്‍ ചുമതല മറ്റൊരാള്‍ക്ക് മാറ്റിയിട്ടൊള്ളൂവെന്നും, ജലന്ധറിലെ ബിഷപ്പ് ഇപ്പോഴും താന്‍ തന്നെയാണെന്ന് ഫ്രാങ്കോ വ്യക്തമാക്കി. സ്വാകാര്യ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഫ്രാങ്കോയുടെ വെളിപ്പെടുത്തല്‍.
ഭരണപരമായ കാര്യങ്ങളില്‍ ഇടപെടില്ലെങ്കിലും വിശ്വാസികളുടെ ആത്മീയകാര്യങ്ങളില്‍ ഇടപെടുമെന്നും പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കുമെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കി. കേസില്‍ നിയമനടപടിയുമായി ഇതുവരെ സഹകരിച്ചു. ഇനിയും സഹകരിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കി.
വത്തിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയതിനെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ ഒന്നും പ്രതികരിക്കുന്നില്ല. സഭ മറ്റ് കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം നടപടി കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, ബിഷപ്പ് എന്ന നിലയിലുള്ള അലങ്കാരങ്ങള്‍ മാറ്റിയെങ്കിലും എല്ലാ സൗകര്യങ്ങളോടു കൂടി ബിഷപ്പ് ഹൗസിലാണ് ഫ്രാങ്കോയുടെ താമസം.