കൊച്ചി: സ്ത്രീ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ ആഞ്ഞടിച്ച് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. ഞങ്ങളുടെ സംഘടനയില്‍ ഉള്ളവര്‍ തന്നെ അവിടെ നിന്ന് അമ്മ എന്നതിന് പകരം എഎംഎംഎ എന്ന് പറയുന്നതില്‍ അതൃപ്തിയുണ്ടെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
തനിക്ക് അവര്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ സ്വന്തമായി ഒരു തീരുമാനം എടുക്കാന്‍ സാധിക്കില്ല. അമ്മയുടെ എക്സിക്യൂട്ടീവ് കൂടിയോ ജനറല്‍ ബോഡി കൂടിയോ മാത്രമേ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുവെന്നും മോഹല്‍ലാല്‍ പറഞ്ഞു.
അമ്മ ആവശ്യപ്പെട്ടതിന് അനുസരിച്ച് ദിലീപ് രാജിക്കത്ത് നല്കി. അമ്മയുടെ പേരിലല്ല, ഇപ്പോള്‍ മോഹന്‍ലാല്‍ എന്ന പേരിലാണ് വിമര്‍ശനങ്ങള്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡബ്ല്യൂസിസിയുടെ മറ്റ് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനറല്‍ ബോഡി വിളിക്കില്ല.
ദിലീപ് എന്ന പ്രശ്നം പരിഹരിച്ചു. രാജിവെച്ചവരെ തിരിച്ചെടുക്കുന്ന കാര്യം കത്ത് നല്കിയാല് വാര്‍ഷിക ജനറല്‍ ബോഡിയില്‍ തീരുമാനിക്കാം. അവര്‍ മാപ്പ് പറയണമെന്ന് ജനറല്‍ ബോഡി പറഞ്ഞാല്‍ തനിക്ക് ഒന്നും ചെയ്യാനാകില്ല.
വ്യക്തിപരമായി അവര്‍ മാപ്പ് പറയണമെന്നില്ല. രാജിവെച്ചവരെ തിരിച്ചെടുക്കുമെന്ന കാര്യം ഇപ്പോള്‍ ചിന്തയിലില്ല. അത് അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് കരുതുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.