തിരുവനന്തപുരം: സ്ത്രീ പ്രവേശനത്തിനെതിരെ ശബരിമല സന്നിധാനത്ത് ഭക്തജന പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഗവര്‍ണര്‍ പി സദാശിവം പോലീസിനോട് വിശദീകരണം തേടി. പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ വിളിച്ചുവരുത്തിയാണ് നിലവിലെ സ്ഥിതി ആരാഞ്ഞത്.
രണ്ട് യുവതികള്‍ പോലീസ് സംരക്ഷണത്തില്‍ ശബരിമല നടപ്പന്തലിനു സമീപം എത്തിയിരുന്നു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ നടപ്പന്തല്‍വരെ എത്തിച്ചത്.
പോലീസ് ഉപയോഗിക്കുന്ന ഹെല്‍മറ്റും മറ്റ് വേഷവിധാനങ്ങളും അണിഞ്ഞ് നൂറിലധികം പോലീസുകാരുടെ വലയത്തിലാണ് ഇവരെ സന്നിധാനത്തെത്തിയത്. ആന്ധ്രാ സ്വദേശിയായ മാധ്യമപ്രവര്‍ത്തകയും എറണാകുളം സ്വദേശിയുമാണ് ശബരിമലയിലേക്ക് പോകാനൊരുങ്ങി രംഗത്തുവന്നിരിക്കുന്നത്.
എന്നാല്‍ നടപ്പന്തലില്‍ ഒരു വിഭാഗം ഇവരെ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ പതിനെട്ടാം പടിക്ക് താഴെ ശബരിമലയിലെ പരികര്‍മ്മികള്‍ പൂജാദികര്‍മ്മങ്ങള്‍ നിര്‍ത്തിവെച്ച് സമരവുമായി രംഗത്തുവന്നിട്ടുണ്ട്.