കൊച്ചി: സുപ്രീം കോടതി വിധിയുടെ പശ്ചാതലത്തില്‍ ശബരിമലയിലേക്ക് പുറപ്പെട്ട യുവതിയുടെ വീടിന് നേരെ ആക്രമണം. ഒരു സംഘമാളുകള്‍ ഇന്ന് രാവിലെയാണ് കൊച്ചി സ്വദേശിയായ രഹ്ന ഫാത്തിമയുടെ വീടിന് നേരെ ആക്രമണമഴിച്ചുവിട്ടത്.
വീട് തല്ലിത്തകര്‍ക്കുകയും സാധനസാമഗ്രികള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കൊപ്പം പോലീസ് സംരക്ഷണയില്‍ യുവതി സന്നിധാനത്തേക്കെത്തിയത്. നിലവില്‍ ഇവര്‍ നടപ്പന്തലിലാണുള്ളത്.