തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലയ്ക്കലിലും പമ്പയിലും മറ്റും നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഇടയില്‍ കല്ലേറിനെ പ്രതിരോധിക്കാന്‍ ഹെല്‍മെറ്റ് എടുക്കുന്ന പോലീസുകാരന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചൂടുപിടിക്കുന്നത്. ഈ ചിത്രങ്ങള്‍ വൈറലായതോടെ പോലീസിന്റെ പേജില്‍ പൊങ്കാലയിടുകയാണ് ചില സൈബര്‍ പോരാളികള്‍. എന്നാല്‍ കൂട്ട ആക്രമണത്തെ മാസ് മറുപടിയില്‍ നേരിടുകയാണ് കേരള പോലീസ്.
ട്രോളന്മാര് ഇപ്പോള്‍ പോലീസിന് പിന്നാലെ പായുകയാണ്. ഓരോരുത്തര്‍ക്കും നല്കുന്ന മറുപടിയും വന്‍ ചര്‍ച്ചയ്ക്ക് വഴിവെയ്ക്കുന്നുണ്ട്. ലഹളയ്ക്കായുള്ള ആഹ്വാനങ്ങളും, വര്‍ഗീയത പരത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളും, വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ് എന്ന് വിശദമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെയായിട്ടാണ് ഹെല്‍മെറ്റ് മോഷണം സംബന്ധിക്കുന്ന കമന്റുകള്‍ എത്തിയത്.
നേരത്തെ ഹെല്‍മറ്റ് എടുക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ഹെല്‍മറ്റ് കള്ളന് വിവാദത്തില്‍ പെട്ട അഗസ്റ്റിന് ജോസഫ് എന്ന പോലീസുകാരന് തന്നെ വ്യക്തമാക്കിയിരുന്നു. ഇത് മതിയാവാതെ വീണ്ടും വിമര്‍ശിച്ച് കമന്റുകള്‍ ഇട്ടവര്‍ക്കാണ് കുറിക്കുകൊള്ളുന്ന മറുപടിയുമായി കേരള പോലീസ് എത്തിയത്. ട്രോളന്മാരേക്കാളും വലിയ ട്രോളനാണ് പോലീസ് പേജിന്റെ അഡ്മിന് എന്നാണ് ഇപ്പോള്‍ പലരും അഭിപ്രായപ്പെടുന്നത്.