പമ്പ: യുവതികള്‍ മലകയറുന്നതിനെതിരെ നടപന്തലില്‍ ആളുകള്‍ സംഘടിച്ച് നിന്ന് പ്രതിഷേധം. ഒരാളെ പോലീസ് കസ്റ്റഡിയിലെടത്തു. രണ്ട് യുവതികളാണ് ഐജി ശ്രീജീത്തിന്റെ നേതൃത്വത്തില്‍ പോലീസ് അകമ്പടിയോടെ മലകയറുന്നത്.ഹൈദരാബാദില്‍ നിന്നുള്ള മോജോ ജേര്‍ണലിസ്റ്റ് കവിതയും മറ്റൊരു യുവതിയുമാണ് മലകയറുന്നത്.
സന്നിധാനത്തെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്ന് കവിത ഇന്നലെ രാത്രിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ രാത്രിയായതിനാല്‍ സുരക്ഷപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ട് രാവിലെ പോകാന്‍ തയ്യാറാണെങ്കില്‍ താന്‍ തന്നെ നേരിട്ട് വരാമെന്ന് ഐജി ശ്രീജീത്ത് വ്യക്തമാക്കുകയായിരുന്നു.