പാലക്കാട്: ഭാരതപ്പുഴയില്‍ നാലു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. ഒരു കുട്ടിയെ കണ്ടെത്തി. കാണാതായ മൂന്ന് കുട്ടികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ആനക്കര ഉമ്മത്തൂര്‍ കടവിലാണ് അപകടമുണ്ടായത്.
കുറ്റിപ്പുറത്ത് നിന്ന് ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ പുഴക്കല്‍ സൈദലവി യുടെ മകന് ജുനൈദ് (19)നെ രക്ഷപ്പെടുത്തി. ഇവരുടെ വീട്ടിലേക്ക് വിരുന്നു വന്ന സാക്കിര്‍ (18), ജൂമി (16),യാസിം (16) എന്നിവര്‍ക്കായാണ് തെരച്ചില്‍ നടത്തുന്നത്.