സന്നിധാനം: രണ്ട് യുവതികള്‍ സന്നിധാനത്തേക്ക് എത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സന്നിധാനത്ത് വന്‍ പ്രതിഷേധം. ദര്‍ശനത്തിന് എത്തിയ ഭക്തരാണ് പ്രതിഷേധിക്കുന്നത്.
ശരണം വിളികളുമായി നൂറു കണക്കിന് ആളുകളാണ് സന്നിധാനത്ത് തമ്പടിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള കവിത എന്ന മാധ്യമപ്രവര്‍ത്തകയും ഇരുമുടിക്കെട്ടേന്തിയ ഒരു മലയാളി യുവതിയുമാണ് വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ മല കയറുന്നത്.