പത്തനംതിട്ട; ശബരിമലയിലെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 1996 ഡിസംബര്‍ ആറിന് ബാബ്റി മസ്ജിദ് തകര്‍ത്തത് ‘ഹെഡ് ബാന്‍ഡ്’ ധരിച്ചവരെന്ന് ഓര്‍ക്കണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ശബരിമലയിലെ കാഴ്ചകള്‍ ബാബ്റി മസ്ജിദിനെ ഓര്‍മിപ്പിയ്ക്കുന്നതാണ്. വര്‍ഗീയസംഘര്‍ഷമുണ്ടാക്കാനായി വോട്ട് ബാങ്ക് രാഷ്ട്രീയം കളിയ്ക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിയ്ക്കുന്നതെന്നും യെച്ചൂരി ആരോപിച്ചു.
ശബരിമലയില്‍ വിധി നടപ്പാക്കാതെ സര്‍ക്കാരിന് മറ്റൊരു വഴിയുമില്ല. അത് സമരം നടത്തുന്ന കോണ്‍ഗ്രസിനും ബിജെപിയ്ക്കും അറിയാവുന്നതാണ്. ലിംഗനീതിയെന്ന ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശത്തിലൂന്നിയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇതില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാലും നിലനില്‍ക്കില്ലെന്ന കാര്യം വ്യക്തമാണ്. എന്നിട്ടും ഇരുപാര്‍ട്ടികളും ഇടത് സര്‍ക്കാരിനെ പ്രതിയാക്കി വോട്ട് ബാങ്ക് രാഷ്ട്രീയം കളിയ്ക്കാനാണ് ശ്രമിയ്ക്കുന്നത് യെച്ചൂരി പറഞ്ഞു.