കൊച്ചി: താരസംഘടനയായ എഎംഎംഎയില്‍ തിരിച്ചുകയറാന്‍ ഡബ്ല്യൂസിസി അംഗങ്ങള്‍ മാപ്പ് പറയരുതെന്ന് എഴുത്തുകാരി സാറാ ജോസഫ്. സിനിമാ സെറ്റുകളിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആഭ്യന്തര പരിഹാര സെല്‍ രൂപീകരിക്കണം. താരസംഘടനയില്‍ ഇനി അംഗമാകണമെങ്കില്‍ ഡബ്ല്യൂസിസി അംഗങ്ങള്‍ മാപ്പ് പറയണമെന്ന പ്രസ്താവന നടന് സിദ്ദിഖ് പിന്‍വലിക്കണമെന്നും സാറാ ജോസഫ് ആവശ്യപ്പെട്ടു.
കെപിഎസി ലളിത ആരുടെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചോദിച്ച സാറാ ജോസഫ് സംഗീത നാടക അക്കാദമി സ്ഥാനത്ത് ലളിത ഇനി തുടരരുതെന്നും ആവശ്യപ്പെട്ടു. മീ ടൂ വിലൂടെ ലൈംഗികാരോപണം നേരിടുന്ന ഇടതുപക്ഷ എംഎല്‍എയെ സംരക്ഷിക്കാനുള്ള നീക്കം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും സാറാ ജോസഫ് പറഞ്ഞു.