തിരുവനന്തപുരം: സംസ്ഥാനത്ത് അരി വില്‍പ്പന കുറഞ്ഞു. പൊതുവിപണിയില്‍ വില്‍പ്പന മുന്‍മാസങ്ങളെ അപേക്ഷിച്ച് പകുതിയായി. വില കിലോഗ്രാമിന് അഞ്ചു രൂപയോളം കുറയുകയും ചെയ്തു. സൗജന്യമായി പ്രളയ ബാധിതര്‍ക്ക് അരി നല്കിയതും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് അരിയെത്തിയതുമാണ് വിപണിയിലെ മാന്ദ്യത്തിന് കാരണം.
സംസ്ഥാനസര്‍ക്കാര്‍ സൗജന്യമായും ആദായവിലയിലും റേഷന്‍കട വഴി അരി നല്‍കുന്നത് പൊതുവിപണിയിലെ വില്‍പ്പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. റേഷന്‍കട വഴി ഇപ്പോള്‍ ലഭിക്കുന്ന അരി പൊതുവിപണിയിലേതിനെക്കാളും ഗുണമുള്ളതാണ്.
കിലോഗ്രാമിന് അഞ്ചു രൂപ നിരക്കിലാണ് റേഷന്‍ കടയില്‍ പൊതുവിഭാഗത്തിന് ഇത് കിട്ടുന്നത്. കിലോഗ്രാമിന് 28 രൂപയ്ക്കുവരെ മട്ട അരി കിട്ടുന്നുണ്ട്. ആറു മാസം മുമ്പ് 43 രൂപ വരെയുണ്ടായിരുന്ന വിലയാണ് ഇടിഞ്ഞത്.
കേരളത്തിലെ അരിമില്ലുകള്‍ മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി നെല്ല് എടുക്കുന്നതിന് മുന്‍കൂര്‍ കരാറുണ്ടാക്കുകയാണ് പതിവ്. അതുപ്രകാരം എടുത്ത നെല്ലാണ് അരിയാക്കി വില്ക്കാനാകാതെ കിടക്കുന്നത്. അതിനാലാണ് വ്യാപാരികള്‍ വിലകുറച്ച് അരി വില്പനയ്ക്ക് ശ്രമിക്കുന്നത്.