പത്തനംതിട്ട: ശബരിമല ദര്‍ശനം ഒരു ‘ടെമ്പിള്‍ ചലഞ്ചാ’യി യുവതികള്‍ ഏറ്റെടുക്കരുതെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. ശബരിമലയിലേക്ക് ആചാരങ്ങള്‍ ലംഘിച്ച് യുവതികള്‍ കടന്നു വരരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കാലങ്ങളായി തുടര്‍ന്നു വരുന്ന ശബരിമലയിലെ ആചാരങ്ങള്‍ പാലിക്കണമെന്നും സ്ത്രീകളോടുള്ള എല്ലാവിധ ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ടു പറയുന്നതായും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിവരമുള്ള സ്ത്രീകള്‍ ആരും അയ്യപ്പദര്‍ശനത്തിനായി മലചവിട്ടാന്‍ വരില്ലെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രക്ഷോഭങ്ങള്‍ ശബരിമല തീര്‍ത്ഥാടനത്തെ ദോഷകരമായി ബാധിക്കുമെന്ന് ഭയപ്പെടുന്നെന്നും ഭരണഘടനയെ അടിസ്ഥാനമാക്കിയ കോടതി ആചാരകാര്യങ്ങള്‍ നോക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.