പത്തനംതിട്ട; ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച യുവമോര്‍ച്ച നേതാവ് പ്രകാശ്ബാബുവടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധാനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി എത്തിയത്.
ശബരിമലയിലെ 41 ദിവസത്തെ വ്രതത്തെ മുന്‍നിര്‍ത്തി 41 യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിരോധാനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുമെന്നായിരുന്നു ശ്രീധരന്‍പിള്ള പറഞ്ഞത്. എന്നാല്‍ അഞ്ച് പേര് മാത്രമായിരുന്നു പ്രതിഷേധത്തിന് എത്തിയത്.
അതിനിടെ നീലിമല, അപ്പാച്ചിമേട് ഭാഗത്തു അക്രമകാരികളുണ്ടെന്ന് റിപ്പോര്‍ട്ട്. ഇവര്‍ക്കായി തിരച്ചില്‍ നടത്താന്‍ പോലീസ് അങ്ങോട്ട് തിരിച്ചിട്ടുണ്ട്. പ്രശ്നക്കാരായ 50 ഓളം പേര് മലമുകളില്‍ തമ്പടിച്ചിരിക്കുകയാണെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. നിലയ്ക്കലില്‍ കണ്ട്രോള് റൂം തുറന്നിട്ടുണ്ട്.