പത്തനംതിട്ട; ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് ശബരിമലയിലേക്ക് ക്രിമിനല്‍ സംഘങ്ങളെ പുറത്ത്നിന്ന് ഇറക്കുമതി ചെയ്യുന്നുവെന്ന് പിണറായി വിജയന്. എന്നാല്‍ ശബരിമലയെ കലാപഭൂമിയാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല കലാപഭൂമിയാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം അവിടേക്ക് ചെല്ലുന്നവരെ പിന്തിരിപ്പിക്കാനാണ് അക്രമികളുടെ ഇപ്പോഴത്തെ നീക്കം.
വിശ്വാസികളുടെ യാത്രയ്ക്ക് തടസ്സമുണ്ടാക്കുക, ഭീകരത പടര്‍ത്തി അവരെ പിന്തിരിപ്പിക്കാന് നോക്കുക തുടങ്ങിയ കാര്യങ്ങള്‍ ശബരിമലക്ക്തന്നെ എതിരാണ്.
സവര്ണജാതിഭ്രാന്താല് പ്രേരിതമായ ഈ നീക്കങ്ങള്‍ ശബരിമലയുടെ അടിസ്ഥാന സ്വഭാവത്തെത്തന്നെ തകര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.