പത്തനംതിട്ട: ശബരിമലയില്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധാനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. ശബരിമലയിലെ 41 ദിവസത്തെ വ്രതത്തെ മുന്‍നിര്‍ത്തി 41 യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിരോധാനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.
അല്‍പ്പസമയത്തിനുള്ളില്‍ പ്രവര്‍ത്തകര്‍ നിലയ്ക്കലിലെത്തും. ശബരിമലയിലെ പോലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നിരോധാനാജ്ഞ വെള്ളിയാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. നിരോധാനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ സംഘം ചേരാന്‍ പാടില്ലെന്ന് കളക്ടര്‍ പറഞ്ഞു.