പമ്പ: ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധത്തിനെത്തിയ രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സന്നിധാനത്തിന് സമീപത്ത് നിന്ന് പമ്പാ പോലീസാണ് രാഹുലിനെ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധവുമായി എത്തിയ അയ്യപ്പധര്‍മ്മസേന പ്രവര്‍ത്തരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യുന്ന പ്രതിഷേധക്കാരെ പത്തനംതിട്ട സ്റ്റേഷനിലെത്തിച്ചു.
ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിച്ച് പ്രാര്‍ത്ഥനാസമരം നടത്തുമെന്ന് പ്രഖ്യാപിച്ച് നാല് മണിയോടെയാണ് രാഹുല്‍ ഈശ്വര്‍ മുത്തശ്ശിയോടൊപ്പം നിലയ്ക്കലില്‍ എത്തിയത്. പോലീസ് രാഹുല്‍ ഈശ്വറിന്റെ വാഹനം തടഞ്ഞു. സ്വകാര്യവാഹനങ്ങളൊന്നും നിലയ്ക്കലിന് അപ്പുറത്തേയ്ക്ക് കടത്തി വിടില്ലെന്ന് പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
സമരക്കാരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് നിലയ്ക്കലില്‍ തന്നെ പ്രാര്‍ത്ഥനാ സമരം നയിക്കാന്‍ തന്ത്രികുടുംബം തീരുമാനിച്ചു. യുവതികളെ തടഞ്ഞ് സമരം നടത്തില്ലെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ രാവിലെ മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്. യുവതികളെ ശബരിമലയില്‍ കയറ്റാന്‍ തിടുക്കം കാണിയ്ക്കുന്ന സര്‍ക്കാര്‍ 93 വയസ്സുള്ള തന്റെ മുത്തശ്ശിയെ സന്നിധാനത്തേയ്ക്ക് പോകാന്‍ സമ്മതിക്കുന്നില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.