കൊച്ചി: ശബരിമല വിഷയത്തില്‍ വന്‍ പ്രതിഷേധങ്ങളും സംസ്ഥാനത്ത് കടുക്കുകയാണ്. നിരവധി ഹിന്ദു സംഘടനകളാണ് സുപ്രീംകോടതി വിധിയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ക്ക് മുന്‍പിലും മുട്ടു കുനിക്കാതെ വിധി നടപ്പാക്കുവാനുള്ള തീരുമാനമായി മുന്നോട്ട് പോകുന്ന മുഖ്യമന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന് എന്‍എസ് മാധവന്.
വര്‍ഗീയ ധ്രുവീകരണത്തിന്റെ ഈ കാലത്ത് പിണറായി അല്ലാതെ മറ്റൊരാള്‍ കേരളത്തെ നയിക്കുന്നത് ചിന്തിക്കാന്‍ പോലുമാവില്ലെന്നാണ് എന്‍എസ് മാധവന് അഭിപ്രായപ്പെടുന്നത്. കേരളം എന്ന ആശയം പിണറായിയുടെ കൈയില്‍ സുരക്ഷിതമാണെന്നും അദ്ദേഹം കുറിച്ചു.
ശബരിമല വിഷയത്തില്‍ നിലപാടു വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം ചര്‍ച്ചയാവുന്നതിനിടയിലാണ് എന്‍എസ് മാധവന്റെ ട്വീറ്റ്. ആചാരങ്ങള്‍ ലംഘിക്കാന്‍ കൂടിയുള്ളതാണെന്നാണ് ശ്രീനാരയണ ഗുരുവും അയ്യന്‍കാളിയും പഠിപ്പിച്ചതെന്ന പിണറായിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.
എന്‍എസ് മാധവന് ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ
‘ചരിത്രം കേരളത്തോടു കരുണ കാണിച്ചു. വര്‍ഗീയ ധ്രുവീകരണത്തിന്റെ ഈ കാലത്ത് കേരളത്തെ നയിക്കാന്‍ പിണറായി അല്ലാതെ ഒരാളെയും ചിന്തിക്കാനാവില്ല. കേരളം എന്ന ആശയം പിണറായിയുടെ കൈയില്‍ സുരക്ഷിതമാണ്.’
History is kind to Kerala. At this time of communal polarisation, can’t think of anyone other than Pinarayi to lead it. Idea of Kerala is safe with him.
— N.S. Madhavan (@NSMlive) October 17, 2018