ശബരിമല: സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടച്ചിടുമെന്ന വാര്‍ത്തകളെ തള്ളി ശബരിമല തന്ത്രി കണ്ഠര് രാജീവര്. ശബരിമലയില്‍ യുവതീപ്രവേശമുണ്ടായാല്‍ തന്ത്രി ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തില്‍ എല്‍പ്പിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
”അമ്പലം അടച്ചിടുമെന്നാണ് പറയുന്നത്. എന്നാല്‍ അമ്പലം അടച്ചിടാന്‍ പറ്റത്തില്ല. അമ്പലം അടച്ചിടുന്നത് ആചാരങ്ങള്‍ക്കു ലംഘനമാണ്. മാസത്തില്‍ അഞ്ചു ദിവസം പൂജ നടത്തുന്നതും നിവേദ്യം നല്‍കുന്നതും ഇവിടുത്തെ ആചാരങ്ങളുടെ ഭാഗമാണ്. അതിനാല്‍ തന്നെ എനിക്ക് അത് മുടക്കാനോ അടച്ചിടാനോ സാധിക്കില്ല.” തന്ത്രി പറയുന്നു.